Stotram

Listen to a beautiful Stotram written by Biju Cherukunnam on Mohanji and melodiously sung in a traditional way of reciting by Mrs. P.D. Rama. Thanks to Kesavanji Namboodiri for translating the Stotram into English.
“O wow!!! Absolutely Beautiful… I Love the Voice… it does wonderful crazy flipflops to the heart” says Ami Hughes

 

മോഹൻജി സ്തോത്രം

1. നാഥ പരമ്പര തന്നിൽ ജ്വലിക്കുന്നൂ
നാഥനാം മോഹൻജി യോഗിവര്യൻ!

2 .പാതിരിശ്ശേരിയെന്നേറെപ്പുകൾപെറ്റ
പത്തനക്കെട്ടിൽ വിരിഞ്ഞ സൂനം!

3. ധർമ്മിഷ്ഠരായുള്ള മാതാപിതാക്കൾതൻ ധർമ്മത്തിൻ മൂർത്തമാം പുണ്യപൂരം!

4. സ്നേഹത്തിൻ മാധുര്യമേവർക്കുമൂട്ടുവാൻ
മോഹലോഭങ്ങൾ തൻ കെട്ടറുക്കാൻ

5. ഭക്തിയും ജ്ഞാനവും വൈരാഗ്യവും പിന്നെ ഭുക്തിയും മുക്തിയും നൽകീടാനും

6. യോഗമാർഗ്ഗത്തിലും ശ്രദ്ധ വന്നീടുവാൻ ത്യാഗത്തിൻ തേൻകണമാസ്വദിക്കാൻ

7. കർമ്മത്തെ യോഗമായാചരിച്ചീടുവാൻ
നിർമ്മമനായെന്നും ജീവിക്കുവാൻ

8. ഏതു വർണ്ണത്തിലുമേതാശ്രമത്തിലും
ഏതേതു ജാതിയിൽപ്പെട്ടവർക്കും

9 .ജന്തുവർഗ്ഗത്തിനും സസ്യവർഗ്ഗത്തിനും ശാന്തിതൻ പീഠത്തിലേറുവാനായ്

10. കാരുണ്യംകൊണ്ടിതാ മാനുഷരൂപത്തിൽ സാരത്തെയോതുന്ന താരമായി

11. സംസാരസിന്ധുവിന്നക്ക രെയെത്തുവാൻ വിസ്താരമേറിയ നൗകയായും

12. വേദനയ്ക്കൊക്കെയും ഭേഷജമേകുന്ന വൈദ്യനായ്, ജീവന മന്ത്രമായും

13. പഞ്ചഭൂതങ്ങൾക്കുമീശ,നീസൗഭാഗ്യ-
മഞ്ചാതെനൽകുന്ന പാരിജാതം

14 സാലോക്യസാമീപ്യസാരൂപ്യസായുജ്യം
നാലും കൊടുക്കുന്ന നീലമേഘം!

15. ശംഭുവുംവിഷ്ണുവും
ബ്രഹ്മനും നീയൊരാൾ ശോഭനമേകുന്ന ഭാനുവും നീ

16 എന്തിനു ഞാനേറെ
ചൊല്ലുന്നു വാക്കുകൾ എന്തുമവിടുത്തെ ഭൂതിയല്ലോ

17. തത്ത്വമറിഞ്ഞെന്നും ത്വൽപ്പാദം സേവിപ്പാൻ കത്തിജ്വലിക്കണേ ഭക്തിയുള്ളിൽ

18. മോഹന! സദ്ഗുരോ!
മോഹന!സദ്ഗുരോ!
മോഹന! സദ്ഗുരോ!
പാഹി പാഹി!

In English

1. Shines Mohanji, the super sage,
The leader of the Natha Tradition,

2. The flower that bloomed in the
Famed family of Paathirisseri

3. The blessed manifestation of the pious deeds of the parents established in dharma.

4.  To impart the sweetness of love to all to cut the tie of lust and desire

5.  To give devotion, knowledge and detachment and also satisfaction and liberation

6.  To develop interest In the path of yoga and to taste the nectar of renunciation

7.   To practise karma as yoga
and to live a detached life

8.    Whichever caste, creed or faith
or animal or plant group

9     Whichever one may belong to,
to attain the seat of peace

10.  By God’s grace, in human form
as a star who teaches the essential truth

11.   As the capacious ship to carry across the ocean of worldly life

12.    As a physician who gives medicines for all pains, as the manthra which gives new life

13.  He is the ruler of the five elements, the Parijatha tree which gives glories in life

14.    Proximity, sameness, vision and liberation the dark cloud which gives all the four

15      You are Shambhu, Vishnu and Brahma, you are the Sun which spreads  brightness

16.     Why should I elaborate?
everything is your grace.

17.     May my devotion burn bright
to know the truth and to serve at your feet

18.     Mohan, esteemed Master, Mohan esteemed Master,
Mohan, esteemed Master,
save me, save me!

– Biju Cherukunnam

12th June 2019

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s